രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ വനിതാ ഓട്ടോ ഡ്രൈവറും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
യു പി എ സ്ഥാനാര്‍ഥിയായി പ്രണബ് മുഖര്‍ജിയും ബിജെപി പിന്തുണയോടെ പിഎ സാങ്മയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഒട്ടും പരിചിതമല്ലാത്ത ചിലരും രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇറങ്ങി തിരിച്ചിട്ടുണ്ട്.

ഗ്വാളിയറില്‍ നിന്നുള്ള തേയില കച്ചവടക്കാരന്‍ ആനന്ദ് സിംഗ് കുഷ്വാഹ് മുതല്‍ വനിതാ ഓട്ടോറിക്ഷ ഡ്രൈവര്‍ സുനിത ചൌധരി വരെ റെയ്സിന ഹില്‍‌സില്‍ കണ്ണുവച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ഓട്ടോ ഡ്രൈവര്‍ എന്ന് അവകാശപ്പെടുന്നവരാണ് സുനിത ചൌധരി.

388 പതാകകളും 3000 വാക്കുകളും ശരീരത്തില്‍ ടാറ്റു ആയി പതിപ്പിച്ച് ഗിന്നസ് ബുക്കില്‍ കയറിയ ഗിന്നസ് റിഷിയുമുണ്ട് മത്സരിക്കാന്‍. ബുധനാഴ്ച വരെ 36 നാമനിര്‍ദ്ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ എട്ട് പത്രികകള്‍ തള്ളിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :