രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മീരാകുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

Meira Kumar, Ram Nath Kovind, President, Narendra Modi, മീരാകുമാര്‍, റാം നാഥ് കോവിന്ദ്, രാം നാഥ് കോവിന്ദ്, രാഷ്ട്രപതി, പ്രസിഡന്‍റ്, നരേന്ദ്രമോദി
BIJU| Last Modified വ്യാഴം, 22 ജൂണ്‍ 2017 (18:28 IST)
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയാകും. 17 പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണയ്ക്കും.

ബീഹാറിലെ അരാ ജില്ലയില്‍ ജനിച്ച മീരാ കുമാര്‍ മുന്‍ ഉപപ്രധാനമന്ത്രിയും ദളിത് നേതാവുമായ ജഗ്‌ജീവന്‍ റാമിന്‍റെയും സ്വാതന്ത്ര്യസമര സേനാനിയായ ഇന്ദ്രാണി ദേവിയുടെയും മകളാണ്. 2009ലാണ് മീരാകുമാര്‍ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തിന്‍റെ ആദ്യ വനിതാ ലോക്സഭാ സ്പീക്കറായിരുന്നു മീരാ കുമാര്‍. അതിനുമുമ്പ് മന്‍‌മോഹന്‍സിംഗ് മന്ത്രിസഭയില്‍ അംഗമായിരുന്നു.

റാം നാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കി നരേന്ദ്രമോദി പ്രതിപക്ഷകക്ഷികളില്‍ വിള്ളലുണ്ടാക്കുന്നതില്‍ ഏറെക്കുറെ വിജയിച്ച സമയത്താണ് ഇപ്പോള്‍ പ്രതിപക്ഷത്തുനിന്ന് മീരാ കുമാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്.

മീരാകുമാര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെങ്കിലും റാം നാഥ് കോവിന്ദിന് മികച്ച നിലയില്‍ ജയിച്ചുവരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഏകകണ്ഠമായാണ് മീരാകുമാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :