രാമദോസും വേലുവും രാജിവച്ചു

ചെന്നൈ| PRATHAPA CHANDRAN| Last Modified ശനി, 28 മാര്‍ച്ച് 2009 (18:47 IST)
പിഎംകെ നേതാക്കളായ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാമദോസും റയില്‍‌വെ സഹമന്ത്രി ആര്‍ വേലുവും ശനിയാഴ്ച രാജിവച്ചു. പി‌എം‌കെ യുപി‌എ സഖ്യത്തില്‍ നിന്ന് പിന്‍‌മാറിയതിനെ തുടര്‍ന്നാണ് രാജി.

തമിഴ്നാട്ടില്‍ ഡി‌എം‌കെ സഖ്യം വിടാന്‍ പി‌എം‌കെ തലവന്‍ എസ് രാമദോസ് തീരുമാനിച്ചതു മുതല്‍ അന്‍പുമണി രാമദോസ് രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എഐഡി‌എംകെയുമായി ധാരണയില്‍ എത്തിയ ശേഷമായിരിക്കും മന്ത്രിമാരുടെ രാജി തീരുമാനിക്കുക എന്ന് പി‌എം‌കെ തലവന്‍ ചെന്നൈയില്‍ പറഞ്ഞിരുന്നു.

എഐഡി‌എംകെ അധ്യക്ഷ ജെ ജയലളിതയുമായി ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ സീറ്റുവിഭജനകാര്യത്തില്‍ അന്തിമ തീരുമാനമായി എന്ന് രാമദോസ് പറഞ്ഞിരുന്നു. ഏഴ് ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും പി‌എംകെയ്ക്ക് ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :