ന്യൂഡല്‍ഹി|
rahul balan|
Last Modified ബുധന്‍, 9 മാര്‍ച്ച് 2016 (01:34 IST)
രാജ്യത്തെ 16 വി ഐ പികള്‍ക്ക് കാവലൊരുക്കുന്നതിനായി 515 കമാന്റോ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വി ഐ പികള്‍ക്ക് കമാന്റോ സുരക്ഷ ഒരുക്കുന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, എല്‍ കെ അദ്വാനി, മുലായം സിങ് യാദവ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ടതാണ് 16 പേരടങ്ങിയ പട്ടിക.
കേന്ദ്രമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരിയാണ് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്‍ എസ് ജിക്കാണ് സുരക്ഷയുടെ ചുമതലയെന്നും ചൗധരി വ്യക്തമാക്കി.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്, അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി, എ ജി പി നേതാവ് പ്രഫുല്ല കുമാര്‍ മഹന്ദ, ബി എസ് പി നേതാവ് മായാവതി തുടങ്ങിയവരാണ് രാജ്യത്ത് കമാന്റോ സുരക്ഷയുള്ള മറ്റ് പ്രമുഖര്‍.