രാജ് താക്കറെയ്ക്ക് കോണ്‍സ്റ്റബിള്‍ പനിനീര്‍പ്പൂ നല്‍കി; നടപടിയുണ്ടാകും

മുംബൈ| WEBDUNIA|
PTI
PTI
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായി അദ്ദേഹത്തിന് പനി‌നീര്‍പ്പൂ നല്‍കിയ മുംബൈ പൊലീസ് കോണ്‍സ്റ്റബിളിനെതിരേ നടപടിയുണ്ടാകും. മുംബൈ പൊലീസിലെ വയര്‍ലസ് വിഭാഗം കോണ്‍സ്റ്റബിളായ പ്രമോദിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് എംഎന്‍എസ് ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചിലാണ് കോണ്‍സ്റ്റബിള്‍ താക്കറെയ്ക്കു റോസാപ്പൂ നല്‍കിയത്. പൊലീസ് വിലക്ക് ലംഘിച്ച് നടന്ന മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് ആസാദ് മൈതാനത്ത് താക്കറെ 20 മിനിറ്റ് നേരം സംസാരിച്ചു. അക്രമത്തില്‍ നിരവധി പൊലീസുകാരെയാണ് അക്രമികള്‍ കൈയേറ്റം ചെയ്തതെന്ന് താക്കറെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. അവര്‍ക്ക് കൂടി വേണ്ടിയാണ് താന്‍ മാര്‍ച്ച് നടത്തുന്നതെന്ന് താക്കറെ കൂട്ടിച്ചേര്‍ത്തു. ഈ പ്രസംഗത്തില്‍ ആവേശം കൊണ്ടാണ് കോന്‍സ്റ്റബിള്‍ വേദിയിലെത്തി താക്കറെയ്ക്ക് മഞ്ഞ പനിനീര്‍പ്പൂ സമ്മാനിച്ചത്. താക്കറെയുമായി ഇയാള്‍ അല്‍പ്പനേരം സംസാരിക്കുകയും ചെയ്തു.

നടപടിയുണ്ടാവുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് ചെയ്തതെന്നും പ്രത്യാഘാതത്തെ ഭയക്കുന്നില്ലെന്നും തന്നെ വളഞ്ഞ മാധ്യമങ്ങളോട് കോണ്‍സ്റ്റബിള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :