ബോളിവുഡ് നടന്‍ രാജേഷ് ഖന്ന അതീവ ഗുരുതരാവസ്ഥയില്‍. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ രാജേഷ് ഖന്നയെ പ്രവേശിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ നാല് ദിവസമായി ആഹാരം കഴിക്കാത്തവണ്ണം അവശനായ സ്ഥിതിയിലാണ് രാജേഷ് ഖന്ന. അറുപതുകാരനായ രാജേഷ് ഖന്നയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും മാനേജര്‍ അശ്വിന്‍ പറഞ്ഞു.
കാക്ക എന്ന വിളിപ്പേരില്‍ ആണ് രാജേഷ് ഖന്ന അറിയപ്പെടുന്നത്. 1969-1972 കാലയളവില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ രാജേഷ് ഖന്നയ്ക്കുണ്ടായിരുന്നു.