ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കേണ്ട രീതി അറിയില്ല എന്ന് കോണ്‍ഗ്രസ്.
രാജസ്ഥാനില്‍ ഗുജ്ജാര്‍ കലാപം പൊട്ടിപ്പുറപ്പെട്ട അവസ്ഥയില്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ഗുജ്ജാര്‍ സമുദായത്തിന് സംവരണം നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വസുന്ധരയുടെ ഈ ശുപാര്‍ശ കേന്ദ്രം തള്ളുകയായിരുന്നു.
പ്രധാനമന്ത്രിക്ക് ശുപാര്‍ശക്കത്ത് നല്‍കുന്നതിനുപകരം രാജെ എസ്‌സി/എസ്ടി കമ്മീഷനായിരുന്നു കത്ത് നല്‍കേണ്ടിയിരുന്നത്. കമ്മീഷന്‍ ഇത് ഗിരിവര്‍ഗ്ഗ മന്ത്രാലയവുമായി ആലോചിക്കുകയും പിന്നീട് കേന്ദ്ര മന്ത്രിസഭ ഇക്കാര്യം പരിഗണനയില്‍ എടുക്കുകയും ചെയ്യുമായിരുന്നു, കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
സംസ്ഥാനത്ത് അരാജകത്വമാണ് നില നില്‍ക്കുന്നത് എന്നും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പ്രതികരിക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.