ജയ്പൂര്‍|
PRATHAPA CHANDRAN|
Last Modified വെള്ളി, 30 മെയ് 2008 (13:14 IST)
ഗുജ്ജാറുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. ഗുജ്ജാര്‍ പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച അവസരത്തില്‍ വെള്ളിയാഴ്ചയാണ് വീണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.
ഗുജ്ജാറുകളെ പ്രത്യേക ഗോത്രവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. ഇത് ഭരണഘടനയ്ക്ക് അനുസൃതമാവില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.
നേരത്തെ, ഗുജ്ജാര്‍ നേതാവ് കിരോരി സിംഗ് ബൈന്‍സാലയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ശ്രമിച്ചു എങ്കിലും നടന്നില്ല. സ്വീകാര്യമായ നിര്‍ദ്ദേശങ്ങളുമായി വന്നാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് താല്‍പര്യം കാണിക്കൂ എന്ന് ബൈന്‍സാല പറഞ്ഞിരുന്നു.
ഇപ്പോള്‍ മറ്റ് പിന്നോക്ക വിഭാഗത്തില്‍ പെടുന്ന ഗുജ്ജാറുകള്‍ പട്ടികവര്‍ഗ സംവരണത്തില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്നും ബൈന്‍സാല സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ജനസംഖ്യയുടെ 15 ശതമാനം വരുന്ന ജാട്ടുകള്‍ക്ക് 1999 ലെ ബിജെപി സര്‍ക്കാര്‍ മറ്റ്‌പിന്നോക്ക വിഭാഗ സംവരണം നല്‍കിയിരുന്നു. രാജസ്ഥാനിലെ മറ്റൊരു വലിയ വിഭാഗമായ മീണകള്‍ക്കും പട്ടികവര്‍ഗ്ഗ പദവി നല്‍കിയിട്ടുണ്ട്.