ന്യൂഡല്‍ഹി - മുംബൈ രാജധാനി എക്സ്പ്രസ് ട്രെയിനില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ സാഹസികമായി നൂറുകണക്കിന് യാത്രക്കാരെ രക്ഷപെടുത്തിയ പാണ്ട്രി കാര്‍ ജീവനക്കാര്‍ക്ക് റയില്‍വെയുടെ പാരിതോഷികം 200 രൂപ! ഇത് അംഗീകാരമാണോ അവഹേളനമാണോ എന്ന് ജീവനക്കാര്‍ക്ക് സംശയം തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
സമയോചിതമായി ധീരത കാട്ടിയ രാജധാനി എക്സ്പ്രസിലെ 15 പാണ്ട്രി ജീവനക്കാര്‍ക്കായി റയില്‍വെ പ്രഖ്യാപിച്ച സമ്മാനത്തുക 3000 രൂപയാണ്. അതായത്, ഒരാള്‍ക്ക് 200 രൂപ വീതം!
തിങ്കളാഴ്ചയാണ് രാജധാനി എക്സ്പ്രസ് ടെയിനിന്റെ പാണ്ട്രി കാറില്‍ തീ ആളിപ്പടര്‍ന്നത്. തൊട്ടടുത്ത ബി 6, ബി 7 ബോഗികളിലേക്കും തീ പടര്‍ന്നു എങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കാരണം യാത്രക്കാരില്‍ ആര്‍ക്കും പരുക്ക് പറ്റിയില്ല. റയില്‍വെ ജോലിക്കാര്‍ ഉള്‍പ്പെടെ 900 പേരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.