രാജധാനി എക്സ്പ്രസ് മോചിപ്പിച്ചു

കൊല്‍ക്കത്ത:| WEBDUNIA|
മാവോയിസ്റ്റുകള്‍ തടഞ്ഞിട്ട ഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് മോചിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സര്‍ക്കാരിന് നേര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മാവോയിസ്റ്റുകള്‍ ട്രെയിന്‍ തടഞ്ഞിട്ടത്.

രാജധാനി എക്സ്പ്രസ് മോചിപ്പിച്ചു എന്നും യാത്രക്കാരും ഡ്രൈവര്‍മാരും സുരക്ഷിതരാണെന്നും ജി കെ പിള്ള അറിയിച്ചു.

ട്രെയിന്‍ മോചിപ്പിക്കുന്നതിനായി തങ്ങളുടെ നേതാവ് മഹാതോയെ ജയില്‍ മോചിതനാക്കണമെന്ന് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. പൊലീസ് അതിക്രമങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന പിസിപി‌എ എന്ന സംഘടന ട്രെയിന്‍ തടഞ്ഞിട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

പശ്ചിമ ബംഗാള്‍-ഝാര്‍ഖണ്ഡ് അതിര്‍ത്തി പ്രദേശത്തെ ഝാഗ്രമിനും ബന്‍സ്താലയ്ക്കും ഇടയില്‍ വച്ച് 500 ഓളം വരുന്ന വിമതര്‍ ചുവന്ന കൊടി ഉയര്‍ത്തിക്കാട്ടിയാണ് ട്രെയിന്‍ നിര്‍ത്തിയതും ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുപോയതും. ഇവര്‍ ട്രെയിനില്‍ ഉണ്ടായിരുന്ന പുതപ്പുകളും ഭക്ഷണ സാധനങ്ങളും മറ്റ് വിപപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ റയില്‍‌വെയോടും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :