രാംസേതു രാഷ്‌ട്രീയവല്‍ക്കരിക്കില്ലെന്ന്

ഭോപ്പാല്‍| WEBDUNIA|
രാം സേതു സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭം രാഷ്‌ട്രീയവല്‍ക്കരിക്കില്ലെന്ന് വി‌എച്ച്‌പി അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാന്ധിയ ബുധനാഴ്‌ച പറഞ്ഞു. പ്രക്ഷോഭം സന്ന്യാസികളായിരിക്കും നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘രാം സേതു പ്രശ്‌നത്തെ രാഷ്‌ട്രീയവല്‍ക്കരിക്കില്ല.രാം സേതു തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടിയുള്ളതല്ല. കോടികണക്കിന് ജനങ്ങളുടെ വിശ്വാസവുമായിട്ട് ബന്ധമുള്ളതാണ് രാം സേതു.ഇത് ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല‘, പ്രവീണ്‍ തൊഗാന്ധിയ പറഞ്ഞു.

രാം സേതു സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രചരണം രാജ്യത്ത് രാഷ്‌ട്രീയ സാഹചര്യത്തെ ബാധിച്ചേക്കാം. എന്നാല്‍ കക്ഷി രാഷ്‌ട്രീയം ഈ പ്രചരണത്തിലേക്ക് കടക്കാതെയിരിക്കുന്നതിന് ശ്രദ്ധിക്കും. ഏത് രാഷ്‌ട്രീയ പാര്‍ട്ടിയുടെയും പിന്തുണ രാം സേതുവിനെ രക്ഷിക്കുന്നതിനുള്ള പ്രക്ഷോഭത്തില്‍ സ്വീകരിക്കും.എന്നാല്‍ ‘രാമേശ്വരം രാം സേതു രക്ഷ മഞ്ച്’ നയിക്കുക സന്ന്യാസികളായിരിക്കും-തൊഗാന്ധിയ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :