aparna|
Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (10:41 IST)
ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ഒരു മാസത്തിനിടെ മരിച്ചത് 49 നവജാത ശിശുക്കളാണ്. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലുള്ള ഞെട്ടിപ്പിക്കുന്ന കണക്കാണിത്.
കഴിഞ്ഞമാസം ഗോരഖ്പുര്‍ ജില്ലയിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 300ല്‍ അധികം കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. നവജാത ശിശുക്കളുടെ തൂക്കക്കുറവാണ് കുട്ടികളുടെ മരണത്തിനു കാരണമാകുന്നതെന്നാണ് അധികാരികളുടെ വിശദീകരണം.
അമ്മമാരുടെ അറിവില്ലായ്മയും കുട്ടികളുടെ മരണത്തിനു പിന്നിലുണ്ടെന്നും ഡോക്ടർമാർ പറയുന്നു. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതാണെങ്കിലും തീരുമാനമെടുക്കാതെ കുടുംബാംഗങ്ങൾ അതു വൈകിപ്പിക്കാറുണ്ട്. പലപ്പോഴും ഇത് കുട്ടികളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും ഇവര്‍ പറയുന്നു.