കര്‍ണാടക ജനതാ പാര്‍ട്ടി നേതാവ് ബി എസ് യെദ്യൂരപ്പ ബിജെപിയെ പിന്തുണയ്ക്കും. എന്നാല്‍ ലയിക്കില്ലെന്ന് യെദ്യൂരപ്പ അറിയിച്ചു. മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി, ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി ചര്‍ച്ചനടത്താന്‍ യെദ്യൂരപ്പ പ്രത്യേക ദൂതനെ ഡല്‍ഹിയിലേക്കയച്ചതായി വാര്‍ത്തകളുണ്ട്. തന്റെ അടുത്ത അനുയായിയും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ലെഹര്‍സിംഗിനെയാണ് യെദ്യൂരപ്പ നിയോഗിച്ചത്. എന്നാല്‍ യെദ്യൂരപ്പയുടെ ഈ നീക്കത്തോട് അദ്വാനി വിഭാഗത്തിന് യോജിപ്പില്ലെന്നും വാര്‍ത്തകളുണ്ട്.
അഴിമതിക്കേസില്‍ ലോകായുക്ത പരാമര്‍ശത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച യെദ്യൂരപ്പ 2012 ഡിസംബറിലാണ് ബിജെപി വിട്ടത്. ഇപ്പോള്‍ ബിജെപി നരേന്ദ്രമോഡിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് യെദ്യൂരപ്പ മടങ്ങിവരാനുള്ള ശ്രമം തുടങ്ങിയത്.
മോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആശംസകള്‍ അറിയിച്ച് യെദ്യൂരപ്പ മോഡിക്ക് കത്തയച്ചിരുന്നു.