യൂറോപ്യന്‍ പര്യടനം: രാഷ്ട്രപതി തിരിച്ചെത്തി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2009 (11:39 IST)
ഒരാഴ്ച നീണ്ട യൂറോപ്യന്‍ പര്യടനത്തിനുശേഷം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തിരിച്ചെത്തി. സ്പെയിന്‍, പോളണ്ട്‌ എന്നീ രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദര്‍ശനം നടത്തിയത്. ഇരു രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ ശക്‌തിപ്പെടുത്താനായിരുന്നു രാഷ്ട്രപതിയുടെ യൂറോപ്യന്‍ സന്ദര്‍ശനം.

സ്പെയിന്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയായ പ്രതിഭ സ്പാനിഷ്‌ രാജാവുമായും പ്രധാനമന്ത്രിയുമായും കൃഷി, ടൂറിസം, ഊര്‍ജ മേഖലകളില്‍ വിവിധ സഹകരണ കരാറുകള്‍ ഒപ്പിട്ടു.

തീവ്രവാദം നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. പോളണ്ടുമായി രണ്ടു കരാറുകളാണ്‌ ഒപ്പിട്ടത്‌.

പോളണ്ടിലെ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ച പ്രതിഭ ആയുര്‍വേദത്തില്‍ കോഴ്സുകള്‍ തുടങ്ങാനുള്ള സഹായം വാഗ്ദാനം ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :