ഭോപ്പാല്‍: വായില്‍ കടിച്ച് പിടിച്ചിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരുക്ക്. മധ്യപ്രദേശിലെ ഗുരുദ്വാര ഗ്രാമത്തിലെ 22കാരനാണ് അപകടമുണ്ടായത്. വായില്‍ ടോര്‍ച്ചോടുകൂടിയ മൊബൈല്‍ കടിച്ച് പിടിച്ച് വീടിനു മുകളില്‍ വെച്ചിരുന്ന സാധനങ്ങള്‍ തിരയുന്നതിനിടയില്‍ മൊബൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നു