യുപിഎ സര്‍ക്കാരിന്റെ വിദേശനയത്തെ പിന്തുണച്ച് പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: |
WEBDUNIA|
PRO
PRO
യുപിഎ സര്‍ക്കാരിന്റെ വിദേശനയത്തെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ലേഖനം. ചൈനയും പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തെ കാരാട്ട് പുകഴ്ത്തി. ബിജെപിയുടെ വലത് പ്രത്യയശാസ്ത്രമാണ് അയല്‍രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നതിന് പിന്നിലെന്നും പീപ്പിള്‍സ് ഡെമോക്രസിയിലെ ലേഖനത്തില്‍ പ്രകാശ് കാരാട്ട് പറയുന്നു.
ചൈനീസ് പ്രധാനമന്ത്രി ലീ കെഷാങിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാര സഹകരണം ശക്തിപ്പെടുത്താനും അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനും സഹായകരമായി. ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ ആണവോര്‍ജ്ജ പരിപാടി രൂപീകരിക്കാന്‍ ധാരണയായതിനെ പറ്റി കാരാട്ട് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
ലഡാക്കിലെ പ്രശ്‌നം പ്രാദേശികമാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ എതിര്‍ത്ത ബിജെപിയുടെ നിലപാടിനെ കാരാട്ട് കുറ്റപ്പെടുത്തുന്നു.
നിലവിലെ ആഗോള സാഹചര്യത്തിലെ ഏഷ്യയിലെ വന്‍ രാജ്യങ്ങളായ ഇന്ത്യയും ചൈനയും സഹകരിക്കുന്നത് ഇരുരാഷ്ട്രങ്ങളുടേയും താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ബിജെപിക്ക് അറിയാം. പക്ഷെ അവരുടെ വലതു പ്രത്യയ ശാസ്ത്രം ആഭ്യന്തരമായി വികാരം ഉയര്‍ത്തിവിടാന്‍ ശ്രമിക്കുന്നതു കൊണ്ട് അന്താരാഷ്ട്ര കാഴ്ച്ചപാട് വികലമാകുന്നു. പാകിസ്ഥാന്‍ വിഷയത്തില്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന തീരുമാനങ്ങളെയാണ് കാരാട്ട് എതിര്‍ക്കുന്നതെന്നും കാരാട്ട് പറഞ്ഞു.
ആണവകരാറുമായി മുന്നോട്ട് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യയുടെ വിമര്‍ശനം അമേരിക്കക്ക അനുകൂലമാണെന്നായിരുന്നു നേരത്തെ കാരാട്ടിന്റെ വിമര്‍ശനം. വിദേശ നയത്തില്‍ യുപിഎയോട് മൃദുസമീപനം പുലര്‍ത്തിയും ബിജെപിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാണ്.