യുപി കോടതിയില്‍ വെടിവയ്പ്‌: 5 മരണം

ലക്നൌ| WEBDUNIA| Last Modified ശനി, 21 ഫെബ്രുവരി 2009 (15:54 IST)
ഉത്തര്‍പ്രദേശിലെ ഹത്രാസ്‌ കോടതിയില്‍ നടന്ന വെടിവയ്പ്പില്‍‌ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കോടതി വളപ്പിലെത്തിയ മൂന്ന് അജ്ഞാതരായ തോക്കുധാരികള്‍ രണ്ട് വിചാരണ തടവുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പിന്നീട് തോക്കുധാരികളായ മൂന്നുപേരെയും പൊലീസ് വെടിവച്ചു കൊന്നു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്ന രണ്ട് തടവുകാരെ ജില്ലാ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു വന്നപ്പോഴാണ് അജ്ഞാത സംഘം വെടിയുതിര്‍ത്തത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുന്‍‌വൈരാഗ്യമാണ് ആക്രമണ കാരണമെന്നും പൊലീസ് പറഞ്ഞു. അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :