യുഎസ് വനിതക്ക് നേരെ ബലാത്സംഗ ശ്രമം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 4 ഫെബ്രുവരി 2009 (17:23 IST)
ലോക പ്രശ‌സ്തമായ മുംബൈയിലെ ഇസ്കോണ്‍ ക്ഷേത്രത്തിനടുത്ത് വച്ച് അമേരിക്കന്‍ വനിതയെ അജ്‌ഞാതന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. വടക്ക് പടിഞ്ഞാറന്‍ മുംബൈയിലെ ക്ഷേത്രത്തിന്റെ അതിഥി മന്ദിരത്തില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

ആക്രമണത്തിനിരയായ സ്ത്രീ ജൂഹൂ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളതായി അസിസ്റ്റന്റ് പോലീ‍സ് കമ്മീഷണര്‍ വ്യക്തമാ‍ക്കി. മാ‍നഭംഗമായിരുന്നിരിക്കണം അക്രമിയുടെ ലക്‍ഷ്യം എന്ന നിഗമനത്തിലാണ് പോലീസും.

താന്‍ മുറിയില്‍ ഒറ്റ്‌യ്ക്കായിരുന്നപ്പോള്‍ അജ്‌ഞാതന്‍ മുറിയിലേക്ക് അതിക്രമിച്ചു കയറുകയും തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും നിലവിളികേട്ട് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോള്‍ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ആക്രമണത്തിനിരയായ സ്ത്രീ പരാതിയില്‍ വീശദീകരിച്ചിരിക്കുന്നത്.

ഇസ്കോണിന് എഴുപത്തിയാറ് അതിഥി മന്ദിരങ്ങളാണ് ജൂഹു പരിസരത്ത് ഉള്ളത്. സംഘടനയിലെ അംഗങ്ങള്‍ക്കും അതിഥികള്‍ക്കും മാത്രമാണ് ഇവയില്‍ താമസിക്കാന്‍ അനുവാദമുള്ളു. ഒരു അംഗത്തിന്റെ അഭ്യര്‍‌ത്ഥനയെ തുടര്‍ന്നാണ് വിദേശ വനിതയ്ക്ക് ഇവിടെ തങ്ങാന്‍ അനുമതി നല്‍കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :