യു പി ഭീകര സങ്കേതമെന്ന് രാജ്

PRATHAPA CHANDRAN| Last Modified ഞായര്‍, 25 ജനുവരി 2009 (12:49 IST)
താനെ: ഉത്തരേന്ത്യന്‍ വിരുദ്ധ പ്രസ്താവനയുമായി രാജ് താക്കറെ വീണ്ടും രംഗത്ത്. ഉത്തര്‍പ്രദേശ് ഭീകരരുടെ ഒളിത്താവളമെന്ന പ്രസ്താവനയാണ് രാജ് പുതുതായി നടത്തിയിരിക്കുന്നത്.

ഉത്തരേന്ത്യന്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തരുത് എന്ന മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വിലക്ക് നിലനില്‍ക്കെയാണ് രാജ് ശനിയാഴ്ച രാത്രി ഒരു പൊതുപരിപാടിയില്‍ വച്ച് വീണ്ടും പരസ്യ പ്രസ്താവന നടത്തിയത്. യു പി മുഖ്യമന്ത്രി മായാവതിയും കേന്ദ്ര റയില്‍‌വെ മന്ത്രി ലാലുപ്രസാദും ജാതിരാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെന്നും രാജ് കുറ്റപ്പെടുത്തുകയും ചെയ്തു.

“മഹാരാഷ്ട്രക്കാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാവുന്നത് നിശബ്ദനായ ഒരു കാഴ്ചക്കാരനായി നോക്കി നില്‍ക്കില്ല. സര്‍ക്കാരിന് എന്തു വേണമെങ്കിലും ചെയ്യാം, ഞാന്‍ വസ്തുതകളെ കുറിച്ച് പ്രതികരിക്കും,” രാജ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അസംഗഡും ജാനുപൂരുമാണ് ഭീകര കേന്ദ്രങ്ങള്‍. മഹാരാഷ്ട്ര ആയുധ വില്‍പ്പന കേസില്‍ ഉത്തര്‍പ്രദേശുകാരാണ് പിടിയിലായതെന്നും രാജ് ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :