ഉത്തര്‍പ്രദേശ് പൊലീസിലെ അന്വേഷണ ഓഫീസറന്‍മാര്‍,സ്റ്റേഷന്‍ ഓഫീസറന്‍മാര്‍ എന്നിവര്‍ക്ക് 30 ശതമാനം സംവരണം നല്‍കുമെന്ന് മുഖ്യമന്ത്രി മായാവതി. പട്ടിക ജാതി,പട്ടിക വര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയില്‍ പെട്ട ഉദ്യോഗസ്ഥര്‍ക്ക് സംവരണാനുകൂല്യം ലഭിക്കും.
മായാവതിയുടെ സംവരണ നയം സംസ്ഥാനത്ത് ഒട്ടാകെ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. പൊലീസ് സേനയില്‍ കഴിവിന് പ്രാധാന്യം നല്‍കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നു.
മായാവതിയുടെ സംവരണ നയം യാദവ സമൂഹത്തിന് നേര്‍ക്കുള്ള ഒരു ഒളിയമ്പാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. മുലായം സിംഗ് യാദവിന്‍റെ കാലത്ത് യാദവ സമൂഹത്തിലുള്ള വര്‍ക്കായിരുന്നു പൊലീസ് സേനയിലെ ഉയര്‍ന്ന പദവികളിലേക്ക് പരിഗണന ലഭിച്ചു കൊണ്ടിരുന്നത്.
മായാവതിയുടെ പുതിയ പരിഷ്കാരം പിന്‍വാതില്‍ നിയമനങ്ങള്‍ക്കാണെന്ന് സമാജ്‌വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. പുതിയ നയം രാജസ്ഥാനിലെ പോലെ ജാതി സമരങ്ങള്‍ക്ക് വഴി വയ്ക്കുമെന്നും മുന്‍ ഡി ജി പി, ഐ സി ദ്വിവേദി അഭിപ്രാപ്പെടുകയുണ്ടായി.
മായാവതി അധികാരമേറ്റ് ഏറെക്കഴിയും മുമ്പ് ജയിലുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയിരുന്നു.