ബാംഗ്ലൂര്‍|
WEBDUNIA|
Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2010 (14:10 IST)
PRO
ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ വിമത ഭീഷണി ഉയര്‍ത്തിയ നാല് മന്ത്രിമാരെ കൂടി ബുധനാഴ്ച പുറത്താക്കിയതോടെ സംസ്ഥാന സര്‍ക്കാരിനുള്ള വിമത ഭീഷണി കടുത്തു.
ഡി സുധാകര്‍, വെങ്കടരമണപ്പ, ശിവരാജ് തങ്ങടഗി, പി എം നരേന്ദ്രസ്വാമി എന്നിവരെയാണ് ബുധനാഴ്ച പുറത്താക്കിയത്. ബെല്ലാരി സഹോദരന്‍മാരുമായുള്ള യദ്യൂരപ്പയുടെ മത്സരമാണ് സര്‍ക്കാരിനെ നിരന്തരം പ്രതിസന്ധിയിലാഴ്ത്തുന്നത്. അടുത്തിടെ ബെല്ലാരി സഹോദരന്‍മാരുമാരുമായി അടുപ്പം പുലര്‍ത്തുന്ന മന്ത്രിമാരെ ഒഴിവാക്കി യദ്യൂരപ്പ മന്ത്രിസഭാ വികസനം നടത്തിയതാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്.
യദ്യൂരപ്പയെ അംഗീകരിക്കാത്ത ഏഴ് മന്ത്രിമാര്‍ ഉള്‍പ്പെടെ 20 എംഎല്‍എമാര്‍ ചെന്നൈയിലെ ഒരു റിസോര്‍ട്ടില്‍ തങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ യദ്യൂരപ്പയ്ക്ക് പിന്തുണ പിന്‍വലിക്കുന്നതിന് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണെന്നാണ് സൂചന. വിമതരും ജനതാദള്‍ (എസ്) നേതാവ് എച്ച് ഡി കുമാരസ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് നടന്ന കാബിനറ്റ് സമ്മേളനത്തിലാണ് നാല് വിമതരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. സന്ദര്‍ഭം വരികയാണെങ്കില്‍, കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടിയായി യദ്യൂരപ്പ പറഞ്ഞു. എന്നാല്‍, അത്തരമൊരു സാഹചര്യം നിലവിലില്ല എന്നും കര്‍ണാടക മുഖ്യന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മന്ത്രിസഭാ വികസനത്തിനായി യദ്യൂരപ്പ മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നേരിട്ട ഭരണ പ്രതിസന്ധിയെ അതിജീവിക്കാനായി ബെല്ലാരി സഹോദരന്‍മാരുമായുള്ള കരാറിന്റെ ഭാഗമായി ഒഴിവാക്കിയ ശോഭ കരന്ദലജെയെ വീണ്ടും മന്ത്രിസഭയില്‍ എടുത്തത് വിമതരെ പ്രകോപിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.