മോഡിക്ക് വിസ അനുവദിക്കുന്നത് കോണ്‍ഗ്രസിന് ക്ഷീണമല്ലെന്ന് ഖുര്‍ഷിദ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മോഡിക്ക് യുഎസ് അനുവദിക്കുന്നത് കോണ്‍ഗ്രസിന് ക്ഷീണമില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. യുഎസ് അംബാസഡര്‍ നാന്‍സി പവലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഡിക്ക് വിസ നിഷേധിച്ചത് കോണ്‍ഗ്രസ് ആഘോഷിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുമാണ് പവലും മോഡിയും ചര്‍ച്ച നടത്തിയതെന്നാണ് സൂചന. അമേരിക്കന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഗുജറാത്ത് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :