മോഡി പ്രധാനമന്ത്രിയായാല്‍ ജനം പേടിച്ച് നെട്ടോട്ടമോടും, ഞാന്‍ ഇന്ത്യ വിടും: അനന്തമൂര്‍ത്തി

ബാംഗ്ലൂര്‍| WEBDUNIA|
PRO
നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ ജനം പേടിച്ച് നെട്ടോട്ടമോടുമെന്ന് സാഹിത്യകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി. മോഡി പ്രധാനമന്ത്രിയാകുകയാണെങ്കില്‍ താന്‍ ഇന്ത്യ വിടുമെന്നും അനന്തമൂര്‍ത്തി പറഞ്ഞു. മോഡി ഭരിക്കുന്ന കാലം വന്നാല്‍ നെഹ്റു രചിച്ച 'ഡിസ്കവറി ഓഫ് ഇന്ത്യ' വായിച്ചവരും വിവേകമതികളും പിന്നെ ഇന്ത്യയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടില്ലെന്നും അനന്തമൂര്‍ത്തി പറഞ്ഞു.

ഒരു പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോഡി. മോഡിയുടെ ഒരുമുഖം മാത്രമാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇനിയൊരു മുഖം ഒളിച്ചുവയ്ക്കപ്പെടുന്നു. വലിയ ദുരന്തമാണിത് - അനന്തമൂര്‍ത്തി പറഞ്ഞു.

മോഡിക്ക് അധികാരം ലഭിച്ചാല്‍ എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു ഇന്ത്യ ഉണ്ടാകില്ല. മഹാത്മാഗാന്ധിയും നെഹ്റുവും സ്വപ്നം കണ്ട ഇന്ത്യയെയും കാണാന്‍ കഴിയില്ല - ജ്ഞാനപീഠ ജേതാവ് കൂടിയായ യു ആര്‍ അനന്തമൂര്‍ത്തി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :