മോഡി ചായ വില്‍പ്പനക്കാരനായിരുന്നില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ചായക്കട ചര്‍ച്ച നടത്തുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ചായ വില്‍പ്പനക്കാരനായിരുന്നില്ലെന്ന് കോണ്‍ഗ്രസ്. ചായ വില്‍പ്പനക്കാരന്‍ എന്ന് പറഞ്ഞ് വോട്ട് പിടിക്കാന്‍ നടക്കുന്ന മോഡി ക്യാന്റീന്‍ കോണ്‍ട്രാക്ടറായിരുന്നെന്നും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു. ചായ വില്‍പ്പനക്കാരന്‍ എന്ന വിനയമുള്ള ജീവിതപശ്ചാത്തലം ഉയര്‍ത്തിക്കാട്ടി ബിജെപി മുതലെടുക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
നരേന്ദ്ര മോഡിയുടെ ചായക്കട ചര്‍ച്ച രാഷ്ട്രീയ നാടകം മാത്രമാണ്. പട്ടേലിന്റെ ഉയരമുള്ള പ്രതിമയിലൂടെ പ്രധാനമന്ത്രി കസേരയിലേക്കുള്ള ഏണി പണിയാനാണ് മോഡി ശ്രമിക്കുന്നതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
നരേന്ദ്ര മോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ വിമര്‍ശിച്ച പട്ടേല്‍ അധികാരത്തിലെത്തിയ മോഡി മഹാത്മ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും അംബേദ്കറുടെയും ആശയങ്ങളെ ഇല്ലാതാക്കിയെന്നും കുറ്റപ്പെടുത്തി.