പട്‌ന|
Last Modified ചൊവ്വ, 1 ഡിസംബര്‍ 2015 (18:03 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടയ്ക്കിടെ ഇന്ത്യയിലേക്ക് വരുന്നത് തുണി അലക്കി വൃത്തിയാക്കാൻ വേണ്ടിയാണെന്ന് പരിഹസിച്ച്
ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കാന്‍ മോഡിക്ക് സമയമില്ലെന്നും തേജസ്വി ആരോപിച്ചു.
വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്രമോഡിയെ ജനങ്ങള്‍ തെരഞ്ഞെടുത്തത് വിദേശപര്യടനം നടത്താൻ വേണ്ടിയല്ല. ഓരോ തവണയും വിദേശപര്യടനം കഴിഞ്ഞ് മോഡി ഇന്ത്യയിലേക്ക് മടങ്ങുന്നത് തുണി അലക്കി വൃത്തിയാക്കാൻ വേണ്ടി മാത്രമാണ് - തേജസ്വി യാദവ് പരിഹസിച്ചു.
ബിഹാറിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനമായിരിക്കും തന്റെ സർക്കാർ നടത്തുകയെന്നും തേജസ്വി യാദവ് പറഞ്ഞു.