പ്രണാബ് മുഖര്‍ജിയുടെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് മൊബൈലുകള്‍ക്കും ബ്രാന്‍ഡ് ചെയ്ത തുണിത്തരങ്ങള്‍ക്കും വിലകുറയും. അതേസമയം ബ്രാന്‍ഡഡ് സ്വര്‍ണാഭരണങ്ങളുടെ വില കൂടും.
വിമാനായാത്രാ നിരക്ക് വര്‍ദ്ധിക്കും. സിമന്റിന്റെ വില കുറയും എന്നാല്‍, കമ്പിയുടെ വില കൂടും. എക്സൈസ് തീരുവ ഇളവുള്ള സാധനങ്ങളുടെ പട്ടിക വെട്ടിച്ചുരുക്കി.
എല്‍ഇഡി ലാമ്പുകള്‍, ഇലക്ട്രിക് കാറുകള്‍, സ്റ്റീല്‍, ചണം, സിറിഞ്ച്, സൂചി, ഹോമിയോ മരുന്നുകള്‍, ഡയപേഴ്സ്, സിനിമ നിര്‍മ്മാണത്തിനുള്ള കളര്‍ ഫിലിം എന്നിവയ്ക്ക് വില കുറയും.