മൈസൂര്‍ കൊട്ടാരത്തില്‍ കോടികളുടെ നിധിശേഖരം?

മൈസൂര്‍| WEBDUNIA| Last Modified ബുധന്‍, 4 ജനുവരി 2012 (09:27 IST)
ഇന്ത്യയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ മൈസൂര്‍ അംബവിലാസ് കൊട്ടാരത്തില്‍ കോടികള്‍ വിലമതിക്കുന്ന നിധിശേഖരമുണ്ടെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണം, അമൂല്യ രത്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സമ്പത്ത് ശേഖരം കൊട്ടാരത്തിനടിയിലെ രഹസ്യ നിലവറകളില്‍ ആണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

നിധി ഒളിഞ്ഞിരിക്കുന്ന കൊട്ടാരത്തിന് സുരക്ഷാ‍ വീഴ്ചയുണ്ടെന്ന കാര്യം തുറന്നുകാട്ടാന്‍ ചാനല്‍ ഒളികാമറ ഓപ്പറേഷന്‍ നടത്തുകയായിരുന്നു. വിദേശികള്‍ ഉള്‍പ്പെടെ പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

മൈസൂര്‍ കൊട്ടാരത്തില്‍ വന്‍ നിധിശേഖരമുണ്ടെന്ന് നാളുകളായി അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്നാല്‍ പുരാവസ്തു വകുപ്പ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ചാനല്‍ റിപ്പോര്‍ട്ടിനേ തുടര്‍ന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംഘം കൊട്ടാരം സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :