മൂന്നാം മുന്നണിയെ പിന്തുണയ്ക്കില്ല: ബിജെപി

ന്യൂഡല്‍ഹി| WEBDUNIA|
സര്‍ക്കാര്‍ രുപീകരിക്കാനായി മൂന്നാം മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്.

ബിജെപിയെ ഒഴിവാക്കി ഒരു കോണ്‍ഗ്രസിതര സര്‍ക്കാരും കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല. മൂന്നാം മുന്നണിയോ നാലാം മുന്നണിയോ ഭരണചിത്രത്തില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തൊക്കെ കൂട്ടലും കിഴിക്കലും നടത്തിയാലും മൂന്നാം മുന്നണിക്ക് 150 സീറ്റിലധികം കിട്ടില്ലെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി പദത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ മത്സരമില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് ഡല്‍ഹിയില്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് എല്‍‌കെ അദ്വാനി തന്നെയാണ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :