മൂന്നാം മുന്നണി ഇല്ലെന്ന് അദ്വാനി

WD
ബിജെപി, കോണ്‍ഗ്രസ് മുന്നണികളില്‍ ഉള്‍പ്പെടാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യത്തിന് മൂന്നാം മുന്നണി നിലവില്‍ ഉണ്ട് എന്ന് അര്‍ത്ഥമില്ല എന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ഈ പാര്‍ട്ടികളില്‍ പലതും എന്‍ഡിഎ മുന്നണിയില്‍ ചേരുമെന്നും അദ്വാനി പറഞ്ഞു.

ബിജെപി മുന്നണിയിലും കോണ്‍ഗ്രസ് മുന്നണിയിലും ഉള്‍പ്പെടാത്ത പാര്‍ട്ടികളുടെ സാന്നിധ്യം കൊണ്ട് മാത്രം മൂന്നാം മുന്നണി ഉണ്ടെന്ന് പറയാനാവില്ല. ഒരു മൂന്നാം മുന്നണി നിലനില്‍ക്കുന്നു എന്ന് കരുതുന്നുമില്ല, അദ്വാനി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ടിഡിപി, ടിആര്‍‌എസ്, ബിജെഡി, ജനതാദള്‍ (എസ്) എന്നീ പാര്‍ട്ടികള്‍ അവരെ വിശേഷിപ്പിക്കുന്നത് മൂന്നാം മുന്നണിയെന്നാണ്. അവര്‍ക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ മുഖ്യ എതിരാളി കോണ്‍ഗ്രസും.

മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയം കാരണമാണ് ചില പ്രാദേശിക പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാത്തത്. എന്നാല്‍ അങ്ങനെ സംഭവിക്കില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ജനതാദള്‍ (യു) എന്നും അദ്വാനി ചൂണ്ടിക്കാട്ടി.

ഇത്തരം പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനു ശേഷം എന്‍‌ഡി‌എ സഖ്യത്തിലെത്തുമെന്ന് പറഞ്ഞ അദ്വാനി പക്ഷേ പേരുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. നവീന്‍ പട്നായിക്കിന്‍റെ ബിജെഡി എന്‍ഡി‌എ വിട്ടത് ചില തെറ്റിദ്ധാരണകള്‍ കാരണമാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അവര്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്വാനി പറഞ്ഞു.

ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ആര്‍ജെഡി, എല്‍ജെപി, എസ്പി സഖ്യം കോണ്‍ഗ്രസിന് പ്രതികൂലമാവും. കടുത്ത ഹിന്ദുത്വ വാദമല്ല ദേശീയതയാണ് പാര്‍ട്ടിയുടെ തത്വശാസ്ത്രമെന്ന് പറഞ്ഞ അദ്വാനി ഗാന്ധിജി ‘രാമ രാജ്യം’ എന്ന വിശേഷണം ഉപയോഗിച്ചതും ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ചൊവ്വ, 31 മാര്‍ച്ച് 2009 (16:28 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :