മുസാഫര്‍നഗര്‍ കലാപത്തില്‍ ഇരയായ വ്യക്തിയുടെ വീട് അക്രമികള്‍ അഗ്നിക്കിരയാക്കി
മുസാഫര്‍നഗര്‍|
WEBDUNIA|
Last Modified ചൊവ്വ, 18 മാര്‍ച്ച് 2014 (13:28 IST)
PRO
മുസാഫര്‍നഗര്‍ കലാപത്തില്‍ ഇരയായ വ്യക്തിയുടെ വീട് അജ്ഞാതന്‍ അഗ്നിക്കിരയാക്കി. ഉത്തര്‍പ്രദേശിലെ ഫുഗാനയില്‍ കലാപത്തിനിരയായ വ്യക്തിയുടെ വീടാണ് അക്രമികള്‍ കത്തിച്ചത്.
ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടിലുള്ളവര്‍ ബാവഡി ഗ്രാമത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിനുപിന്നിലുള്ളവരെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്പി ശര്‍മ അറിയിച്ചു.