മുസാഫര്‍ നഗര്‍ സംഘര്‍ഷം നേരിടാന്‍ കൂടുതല്‍ അര്‍ദ്ധസൈനികര്‍: മരണ സംഖ്യ 48

മുസാഫര്‍നഗര്‍| WEBDUNIA|
PTI
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷം വ്യാപിക്കുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. സംഘര്‍ഷത്തെ നേരിടാന്‍ 2800 കേന്ദ്ര അര്‍ദ്ധസേനാംഗങ്ങളെ കൂടി അയയ്ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന പൊലീസിനൊപ്പം സി.ആര്‍പിഎഫ്, ദ്രുതകര്‍മ്മസേന, ഐടിബിപി, പിഎസി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാലായിരം ഭടന്മാര്‍ നിയുക്തരായിട്ടുണ്ട്. അതിനുപുറമേയാണ് 2800 കേന്ദ്ര അര്‍ദ്ധസേനാംഗങ്ങളെക്കൂടി നിയോഗിച്ചിരിക്കുന്നത്.

അതേ സമയം പ്രദേശത്ത് പ്രകോപനപരമായ സന്ദേശങ്ങള്‍ വ്യാപിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് ഫെയ്സ് ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള വെബ്സൈറ്റുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. കലാപം ആദ്യം പൊട്ടി പുറപ്പെട്ടപ്പോള്‍ പൊലീസിന് അടിച്ചമര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ യൂട്യൂബില്‍ പ്രചരിച്ച വീഡീയോ ദൃശ്യങ്ങളായിരുന്നു കലാപം ഇത്രയും രൂക്ഷതയിലെത്തിക്കാന്‍ കാരണമായത്.

അതേ സമയം സംസ്ഥാന സര്‍ക്കാരിനോടു 12 മണിക്കൂര്‍ ഇടവിട്ടു റിപ്പോര്‍ട്ട്‌ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കലാപത്തെ അടിച്ചമര്‍ത്താന്‍ സൈനികവിഭാഗങ്ങള്‍ക്ക് കഴിയുമെന്നാണ് ആഭ്യന്തരമന്ത്രാലയം വിശ്വസിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :