മുന്‍കരസേനാ മേധാവി ജനറല്‍ വികെ സിങ്‌ മുന്‍ ആരോപണം നിഷേധിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PTI
ജമ്മു കശ്മീരില്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഇന്ത്യന്‍ പട്ടാളം പണം കൊടുക്കുന്നുണ്ടെന്ന തന്റെ മുന്‍ ആരോപണം മുന്‍കരസേനാ മേധാവി ജനറല്‍ വികെ സിങ്‌ നിഷേധിച്ചു.

അങ്ങനെയൊരു സംഭവം ഇല്ലെന്നും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. സദ്ഭാവന പദ്ധതിയുടെ മറവില്‍ ജമ്മു കശ്മീരിലെ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഇന്ത്യന്‍ പട്ടാളം പണം കൊടുക്കുന്നുണ്ടെന്നായിരുന്നു നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നത്‌.

ഇതേപ്പറ്റി പുറത്തിറക്കിയ 'ധൈര്യവും ബോധ്യവും എന്ന പുസ്‌തകത്തിലാകട്ടെ, ഏതെങ്കിലും അഭിമുഖത്തിലാകട്ടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നു നിഷേധിച്ചു. ആവര്‍ത്തിച്ചുചോദിച്ചപ്പോള്‍ 2011ല്‍ ഇന്ത്യയിലെ യുഎസ്‌ സ്ഥാനപതി ഡേവിഡ്‌ മുള്‍ഫോര്‍ഡ്‌ ഈ‍ മട്ടില്‍ പറഞ്ഞിരുന്നതായി താന്‍ പരാമര്‍ശിക്കുക മാത്രമാണുചെയ്‌തതെന്നായിരുന്നു ജനറല്‍ വി.കെ.സിങ്ങിന്റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :