മുംബൈയില്‍ വിമാനാപകടം ഒഴിവായി

മുംബൈ| WEBDUNIA| Last Modified ഞായര്‍, 31 മെയ് 2009 (15:21 IST)
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരേസമയം രണ്ട് വിമാനങ്ങള്‍ക്ക് പരസ്പരം ഖണ്ഡിക്കുന്ന റണ്‍‌വേയിലൂടെ പറന്നുയരാന്‍ അനുമതി നല്‍കിയത് ഉടന്‍ റദ്ദാക്കിയത് വന്‍ വിമാന ദുരന്തം ഒഴിവാക്കി.

രാവിലെ 7:45 ന് ഒരു എയര്‍ ഇന്ത്യാ വിമാനത്തിനും ഒരു ജറ്റ് എയര്‍‌വെയ്സ് വിമാനത്തിനുമാണ് ഒരേസമയം പറന്നുയരാന്‍ അനുമതി നല്‍കിയത്. പ്രസ്പരം ഖ്ണ്ഡിക്കുന്ന റണ്‍‌വേയിലൂടെയായിരുന്നു വിമാനങ്ങള്‍ക്ക് പോകേണ്ടിയിരുന്നത്. ഉടന്‍ തന്നെ അധികൃതര്‍ നിര്‍ദ്ദേശം പിന്‍‌വലിച്ചത് ഒരു കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു.

മുംബൈ-കൊല്‍ക്കത്ത ജറ്റ് എയര്‍‌വെയ്സില്‍ 120 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മുംബൈ-ഡല്‍ഹി-ഷാംഗായ് എയര്‍ ഇന്ത്യ വിമാനത്തില്‍ 104 യാത്രക്കാരും ഉണ്ടായിരുന്നു. സിഗ്നല്‍ ലഭിച്ചയുടന്‍ എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ആരംഭിച്ചു എങ്കിലും തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബ്രേക്ക് ചെയ്ത് പറന്നുയരല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :