മഹാരാഷ്ട്രയിലും ഗുജറാത്തിലും നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തി.
മുംബൈ, പൂനെ, കച്ച് മേഖല എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്.
ഏപ്രില്‍ 11നും രാജ്യത്ത് പലയിടങ്ങളില്‍ ഭൂചലനമുണ്ടായിരുന്നു. കേരളത്തില്‍ ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കൊല്ലം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലാണ് ഭൂചലനമുണ്ടായത്. ചെന്നൈ, ഊട്ടി, ഭുവനേശ്വര്‍, മുംബൈ, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഇന്തോനേഷ്യയില്‍ ശക്തമായ തുടര്‍ചലനങ്ങളും ഉണ്ടായി. ആദ്യ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 8.6 രേഖപ്പെടുത്തിയപ്പോള്‍ 8.2 വരെ രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായി. ഇന്ത്യ ഉള്‍പ്പടെ 28 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പിന്നീട് മുന്നറിയിപ്പ് പിന്‍വലിക്കുകയുമായിരുന്നു.