മുംബൈ സിഎസ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
മുംബൈ ഛത്രപതി ശിവജി ടെര്‍മിനല്‍ സ്‌റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുഞ്ഞിനെ കണ്ടെത്തിയതായി ഹരിദ്വാര്‍ പൊലീസ്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവാവിനെയും പിടികൂടാന്‍ സാധിച്ചിട്ടുണ്ടെന്ന് ഹരിദ്വാര്‍ പൊലീസ് മുംബൈ റയില്‍‌വെ പൊലീസിനെ അറിയിച്ചു. റോഡ്‌വെയ്സ് ബസ് സ്റ്റേഷനില്‍ നിന്നാണ് മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തിയത്.

ഉറങ്ങിക്കിടന്ന പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റയില്‍‌വെ പൊലീസ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളാണ് ഇവരെ പിടികൂടാന്‍ സഹായകമായതെന്ന് ഹരിദ്വാര്‍ പൊലീസ് അറിയിച്ചു.

ജൂണ്‍ 10-ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്‌. വിദര്‍ഭ മേഖലയില്‍ നിന്നു തൊഴില്‍ അന്വേഷിച്ച് എത്തിയ കുടുംബത്തിലെ അംഗമായ സംഗീതാ പവാറിനെയാണ്‌ 25 വയസ് പ്രായമുള്ള യുവാവ്‌ തട്ടിക്കൊണ്ടു പോയത്‌. ട്രെയിനില്‍ വന്നിറങ്ങിയ യുവാവ്‌ തൊഴിലാളികള്‍ ഉറങ്ങുന്നിടത്ത് എത്തി. തുടര്‍ന്ന് കുഞ്ഞിനെ തട്ടിയെടുത്ത്
നാഗ്‌പൂര്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ കടക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :