മുംബൈ: മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു. ശനിയാഴ്ച രാവിലെ 11.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് അടച്ചിടുന്നത്. എന്നാല്‍ വിമാനങ്ങളേയോ യാത്രക്കാരെയോ ഇത് ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പകരം പൂനെ വിമാനത്താവളത്തിലായിരിക്കും വിമാനങ്ങള്‍ വന്നിറങ്ങുക.