മുംബൈ: യു എന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇന്ത്യ

PTI
മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ യു എന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ സന്ദര്‍ശിക്കുന്ന യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടെ സംസാരിക്കവേ വിദേശ കാര്യമന്ത്രി പ്രണാബ് മുഖര്‍ജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വന്തം മണ്ണില്‍ നിന്നുള്ള ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കണം. പ്രശ്നത്തിന്‍റെ എല്ലാ തലങ്ങളെ കുറിച്ചും പരിശോധിക്കാനും ഭീകരതയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍ നല്‍കിയ പ്രതിജ്ഞ പാലിക്കുമെന്ന് ഉറപ്പാക്കാനും ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു എന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.

മുംബൈ ഭീകരാക്രമണ വിഷയത്തില്‍ ആദ്യം മുതല്‍ക്കേ തിരസ്കാര ഭാവത്തിലുള്ള പാകിസ്ഥാനെതിരെ യു എന്നും അന്താരാഷ്ട്ര സമൂഹവും സമ്മര്‍ദ്ദം ചെലുത്തണമെന്നും പ്രണാബ് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വെള്ളി, 6 ഫെബ്രുവരി 2009 (14:07 IST)
ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ കൈമാറിയ തെളിവുകള്‍ക്ക് പാകിസ്ഥാന്‍ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല എന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. ആക്രമണം പാകിസ്ഥാന്‍ ചാര സംഘടനയുടെ അറിവോടെയാണെന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനോനും അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :