മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 10 ഫെബ്രുവരി 2009 (11:38 IST)
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരങ്ങള്‍ എഫ് ബി ഐയ്ക്ക് കൈമാറുമെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എഫ്ബിഐ ഉദ്യോഗസ്ഥരെ കാണുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും മൂന്നംഗ ക്രൈംബ്രാഞ്ച് സംഘം അമേരിക്കയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
അഡീഷണല്‍ കമ്മീഷണര്‍ ദേവന്‍ ഭാര്‍തി നയിക്കുന്ന സംഘം തിങ്കളാഴ്ച രാത്രിയാണ് അമേരിക്കയിലേയ്ക്ക് പോയത്. എഫ്ബിഐയുമായി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുമെന്നും അന്വേഷണ രേഖകള്‍ കൈമാറുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണത്തില്‍ എഫ്ബിഐ സഹായം വാഗ്ദാനം ചെയ്തതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആക്രമണത്തിനിടെ പിടിയിലായ പാക് തീവ്രവാദി അജ്മല്‍ അമീര്‍ കസബിന്‍റെ വിചാരണയുടെ വിവരങ്ങളും എഫ്ബിഐയ്ക്ക് കൈമാറും. അടുത്ത മൂന്നാഴ്ചയ്ക്കകം കസബിന്‍റെ കുറ്റപത്രം പൊലീസ് തയ്യാറാക്കുമെന്നാണ് കരുതുന്നത്.