മുംബൈ: ഇന്ത്യ ഉടന്‍ മറുപടി നല്‍കും

PTI
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇന്ത്യ ഉടന്‍ മറുപടി നല്‍കുമെന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി വെള്ളിയാഴ്ച പറഞ്ഞു.

പാകിസ്ഥാന്‍ ഉന്നയിച്ചിരിക്കുന്ന 30 ചോദ്യങ്ങള്‍ക്ക് ഇന്ത്യ ശനിയാഴ്ച മറുപടി നല്‍കുമെന്നാണ് ചില ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആഭ്യന്തര മന്ത്രാലയം നടത്തുന്ന മറുപടി തയ്യാറാക്കല്‍ അന്തിമ ഘട്ടത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്ഥാന്‍റെ ചോദ്യങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം മറുപടി തയ്യാറാക്കിയ ശേഷം അത് വിദേശകാര്യമന്ത്രാലയത്തിന് കൈമാറും.

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വെള്ളി, 6 മാര്‍ച്ച് 2009 (16:30 IST)
പാകിസ്ഥാന്‍ ഉന്നയിച്ച 30 ചോദ്യങ്ങളും അന്വേഷണത്തിന്‍റെ വീക്ഷണകോണില്‍ നിന്നുള്ളതാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :