മാവോയിസ്റ്റുകള്‍ മൊബൈല്‍ ടവറുകള്‍ കത്തിച്ചു

പറ്റ്ന| WEBDUNIA|
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ ആക്രമണം തുടരുന്നു. ബീഹാറിലെ ഗയ ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഇന്ന് രണ്ട് മൊബൈല്‍ ടവറുകള്‍ കത്തിച്ചു. ഇതിനു പുറമെ റോത്താ ജില്ലയില്‍ നാല് വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി. ഗയ ജില്ലയിലെ ഗൈറാവു, ഗൌറാ ഗ്രാമങ്ങളിലെ മൊബൈല്‍ ടവറുകളാണ് അക്രമികള്‍ ഡൈനാമിറ്റുകള്‍ ഉപയോഗിച്ച് കത്തിച്ചത്.

ഇതിനു പുറമെ ടില്‍ഹൌട്ടു, റോത്ത ജില്ലകളിലേക്കുള്ള റോഡുകള്‍ അക്രമികള്‍ ഉപരോധിക്കുകയും ചെയ്തു. തങ്ങളുടെ രണ്ട് ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അഞ്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ് ഇന്നലെ രാത്രിയാണ് അവസാനിച്ചത്.

ബന്ദിനിടെ നടന്ന ആക്രമണങ്ങളില്‍ ബീഹാറില്‍ രണ്ടു റയില്‍വേ സ്റ്റേഷനുകള്‍ക്ക്‌ മാവോയിസ്റ്റുകള്‍ ഇന്നലെ തീവച്ചിരുന്നു. ഒരു സ്റ്റേഷന്‍ മാസ്റ്ററെ ബന്ദിയാക്കിയെങ്കിലും പിന്നീടു വിട്ടയക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :