മാരകായുധങ്ങളുമായി തടവുകാരനെ വധിക്കാന്‍ ജയിലില്‍ കടന്നവര്‍ പിടിയില്‍

യാനം| WEBDUNIA|
PRO
മുന്‍‌വൈരാഗ്യത്തിന്റെ പേരില്‍ മാരകായുധങ്ങളുമായി ജയിലില്‍ അതിക്രമിച്ചു കടന്ന സംഘത്തിലെ ഏഴുപേര്‍ പിടിയില്‍. പത്തോളം പേരാണ് യാനം സ്ബ്ജയിലില്‍ മാരകായുധങ്ങളുമായി കടന്നത്.

ജയില്‍ വാര്‍ഡനെ കെട്ടിയിട്ട ഇവര്‍ സുരക്ഷാമുന്നറിയിപ്പ് നല്‍കുന്ന മണി മുഴങ്ങിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ജയിലിനു പുറത്തെത്തിയ ഇവരെ പൊലീസ് വളഞ്ഞെങ്കിലും അതില്‍ മൂന്നുപേര്‍ കടന്നുകളയുകയായിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

ജയിലിനു പിന്‍ഭാഗത്തുള്ള മതില്‍ ചാടികടന്ന ഇവര്‍ പലസംഘങ്ങളായി പിരിഞ്ഞ് തടവുകാരനെ അന്വേഷിച്ച് പലഭാഗത്തേക്ക് പോകുകയായിരുന്നു. ഐ വാര്‍ഡനാണ് ഇത് കണ്ട് മുന്നറിയിപ്പ് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :