ബിഎസ്പി നേതാവ് മായാവതി ഇടതുപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
ഇപ്പോള്‍ മായയുമായുള്ള ബന്ധം താല്‍ക്കാലികമായ ക്രമീകരണം മാത്രമാണെന്നും കാരാട്ട് പറഞ്ഞു. മായാവതി യുഎന്‍പിഎ സ്ഥാനാത്ഥിയല്ലെന്ന് ഐഎന്‍എല്‍ഡി ജനറല്‍ സെക്രട്ടറി അജയ് ചൌട്ടാല പ്രസ്താവിച്ചതിനു പിന്നാലെയാണ് കാരാട്ടും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഒരു സ്വകാര്യ ചാനലിനോടു സംസാരിക്കവേയാണ് കാരാട്ട് ഈ വിഷയം വ്യക്തമാക്കിയത്. ഇപ്പോഴുള്ള സഖ്യം ഒരു മൂന്നാം സാദ്ധ്യതയല്ലെന്നും പൊതുമിനിമം പരിപാടിയെ അടിസ്ഥാനമാക്കി മാത്രമായിരിക്കും അത്തരമൊരു തെരഞ്ഞെടുപ്പെന്നും കാരാട്ട് പറഞ്ഞു.
ന്യൂഡല്‍ഹി |
WEBDUNIA|
തെരഞ്ഞെടുപ്പിനു ശേഷം യുപിഎയുമായി സഖ്യമുണ്ടാക്കാനുള്ള സാദ്ധ്യതയും കാരാട്ട് നിഷേധിച്ചു. 2009 തെരഞ്ഞെടുപ്പിനു ശേഷം യുപിഎയുമായി ഒരു ബന്ധവും ഉണ്ടാകില്ല. എന്താണ് ഉണ്ടാകുമെന്ന് കാത്തിരുന്നു കാണാം.