മുംബൈ|
PRATHAPA CHANDRAN|
Last Modified വെള്ളി, 6 മാര്‍ച്ച് 2009 (12:40 IST)
ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ലേലത്തില്‍ പിടിച്ചതിലൂടെ ഇന്ത്യന്‍ വ്യവസായി വിജയ് മല്യ അത്ഭുതം സൃഷ്ടിച്ചു എന്ന് ഗാന്ധിജിയുടെ ചെറുമകന്‍ അരുണ്‍ മണിലാല്‍ ഗാന്ധിയുടെ മകന്‍ തുഷാര്‍ ഗാന്ധി. ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഇന്ത്യയില്‍ എത്തിച്ചേരുന്നതില്‍ സന്തോഷമുണ്ടെന്നും തുഷാര്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ലേലം നടന്നാല്‍ ഇന്ത്യയുടെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി ഒന്നും സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു എന്ന് തുഷാര്‍ ഗാന്ധി വെളിപ്പെടുത്തി. തന്‍റെ സുഹൃത്തും മുന്‍ ക്രിക്കറ്ററുമായ ദിലീപ് ദോഷിയുമായി ചേര്‍ന്ന് ഗാന്ധി സ്മൃതി വസ്തുക്കള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും തുഷാര്‍ പറഞ്ഞു.
ദോഷി 1.7 ദശലക്ഷം ഡോളര്‍ ലേലത്തിനായി കെട്ടിവയ്ക്കാന്‍ ഒരുങ്ങിയിരുന്നു എന്നും എന്നാല്‍ എതിരാളി ഒരു ഇന്ത്യക്കാരന്‍ തന്നെയാണെന്ന സൂചന ലഭിച്ചതു കാരണമാണ് പിന്‍വാങ്ങിയതെന്നും തുഷാര്‍ വെളിപ്പെടുത്തി.
താന്‍ അത്ഭുതങ്ങള്‍ സംഭവിക്കും എന്ന വിശ്വാസക്കാരനാണ് എന്നും ഈ ലേലത്തിലൂടെ അത്ഭുതം സംഭവിച്ചു എന്നും തുഷാര്‍ പറഞ്ഞു.