റയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയുടെ രാജി സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി മികച്ച നേതാവാണെന്ന അഭിപ്രായവുമായി ത്രിവേദി രംഗത്തെത്തി.
പാര്‍ലമെന്റില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത് തൃണമൂല്‍ എം പി സുദീപ് ബന്ദോപാധ്യായയുടെ പ്രസ്താവനയാണെന്നും ത്രിവേദി പറഞ്ഞു.
ബജറ്റില്‍ ട്രെയിന്‍ യാത്രാനിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ച് ത്രിവേദിയുടെ രാജി ആവശ്യപ്പെട്ട് മമത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം മമത നേരിട്ടു രേഖാമൂലം ആവശ്യപ്പെടാതെ രാജിവയ്ക്കില്ലെന്ന നിലപാടിലാണു ത്രിവേദി. എന്നാല്‍ മമത ഇതിന് തയ്യാറല്ല. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിന് മുമ്പ് ത്രിവേദിയെ പ്രധാനമന്ത്രി പുറത്താക്കണം എന്നാണ് മമതയുടെ ആവശ്യം.
English Summary: It is still unknown whether Dinesh Trivedi will continue as the minister or not.