മമതയുടെ സഹോദരന്‍ ചമഞ്ഞ് തട്ടിപ്പ്

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹോദരന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പൊലീസ് പിടിയിലായി. മേദിനിപൂര്‍ ജില്ലയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. അഞ്ചന്‍ ഭട്ടാചാര്യ എന്നാണ് ഇയാളുടെ പേര്.

മമതയുടെ സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജിയാണ് താന്‍ എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച കോണ്‍‌ടൈ സബ് ഡിവിഷണല്‍ ഓഫിസറെ വിളിച്ച ഇയാള്‍ ഗസ്റ്റ്ഹൌസില്‍ മുറി തരപ്പെടുത്തി നല്‍കാന്‍ ആവശ്യപ്പെട്ടു. ഒരു വാഹനം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഗസ്റ്റ്ഹൌസില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇയാളുടെയും ഡ്രൈവറുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാണ് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മമതയുടെ യഥാര്‍ത്ഥ സഹോദരന്‍ കാര്‍ത്തിക് മറ്റൊരിടത്താണുള്ളതെന്നും ഇയാള്‍ വ്യാജനാണെന്നും അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു.

തുടര്‍ന്ന് അഞ്ചനെ അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :