മന്ത്രിയോട് ‘അമിത വിനയം‘; കസേര ഒഴിഞ്ഞുകിടന്നിട്ടും തറയിലിരുന്ന ഐ‌പി‌എസ് ഉദ്യോഗസ്ഥന്‍ പുലിവാലു പിടിച്ചു

ലഖ്‌നൗ| WEBDUNIA|
PRO
'അമിത വിനയം' മൂലം പൊതുപരിപാടിക്കിടെ കസേരയൊഴിഞ്ഞു കീടന്നിട്ടും തറയിലിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പുലിവാലു പിടിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സൂപ്രണ്ട് ഓഫ് പൊലീസിനൊട് വിശദീകരണം തേടിയിരിക്കുകയാണ്.

ബാണ്ഡ പൊലീസ് സൂപ്രണ്ട് ഉദയാശങ്കര്‍ ജയ്‌സ്വാളാണ് കസേരകള്‍ ഒഴിഞ്ഞുകിടന്നിട്ടും മന്ത്രിയോട് ബഹുമാനം കാട്ടാനായി നിലത്തിരുന്ന് പുലിവാലുപിടിച്ചത്. വ്യാഴാഴ്ച കൃഷി മന്ത്രി ആനന്ദ് സിംഗ് പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു അമിത ബഹുമാന പ്രാകടനം..

ഇത് പ്രാദേശിക ചാനലുകള്‍ വാര്‍ത്തയാക്കിയതോടെ സര്‍ക്കാറിന് നാണക്കേടായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി അരുണ്‍കുമാര്‍ ഗുപ്ത വിശദീകരണം തേടി ഐപിഎസ് ഉദ്യോഗസ്ഥന് കത്തു നല്‍കിയിരിക്കുകയാണ്.

മറുപടി കിട്ടിയാലുടന്‍ ആവശ്യമായ നടപടികളെടുക്കുമെന്ന് ആഭ്യന്തര സ്‌പെഷല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.ഉദ്യാഗസ്ഥന്റെ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളുമുയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :