മധ്യപ്രദേശില്‍ മുഖ്യമന്ത്രി ഇന്ന് അധികാരമേല്‍ക്കും

ഭോപ്പാല്‍| WEBDUNIA|
PTI
മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായി ശിവരാജ്‌ സിങ്‌ ചൗഹാന്‍ ഇന്ന്‌ അധികാരമേല്‍ക്കും. ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്ത്‌ ചേര്‍ന്ന നിയുക്‌ത എംഎല്‍എ മാരുടെ യോഗത്തിലാണ്‌ ചൗഹാനെ തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്കു തിരഞ്ഞെടുത്തത്‌.

ജാംബോരി മൈദാനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ എല്‍ കെ അഡ്വാനി, രാജ്നാഥ്‌ സിങ്‌, നരേന്ദ്ര മോഡി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. മിസോറമില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ലാല്‍ തന്‍ഹവ്‌ലയും ഇന്ന്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :