മധ്യപ്രദേശില്‍ ആറ് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി
ഭോപ്പാല്‍|
WEBDUNIA|
PTI
നിരോധിക്കപ്പെട്ട ഇസ്ലാമിക സംഘടനയായ സിമി പ്രവര്‍ത്തകരായ ആറ് പേര്‍ ഉള്‍പ്പടെ ഏഴ് തടവുകാര്‍ ജയില്‍ചാടി. ജയില്‍ ചാടിയ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
മധ്യപ്രദേശിലെ ഖണ്ഡേവ ജില്ലാ ജയിലില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഏഴ് പേരും രക്ഷപെട്ടത്. ഭോപ്പാലില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഖണ്ഡേവ ജില്ല ജയില്‍ സ്ഥിതി ചെയ്യുന്നത്. തടവുകാര്‍ കുളിമുറിയുടെ ഭിത്തിതുരന്ന ശേഷം ജയിലിന്റെ മതില്‍ ചാടിയാണ് ഇവര്‍ രക്ഷപെട്ടത്.
രക്ഷപെടുന്നതിനിടെ തടയാന്‍ ശ്രമിച്ച രണ്ട് ജയില്‍ ഉദ്യോഗസ്ഥരെ തടവുകാര്‍ ആക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ച് കീഴടക്കിയ ഇവര്‍ പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന റൈഫിളുകളുമായാണ് തടവുകാര്‍ രക്ഷപെട്ടത്. സിമിപ്രവര്‍ത്തകര്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.