ഭോപ്പാല്‍|
AISWARYA|
Last Modified ശനി, 23 സെപ്‌റ്റംബര്‍ 2017 (10:14 IST)
മദ്രസകളില്‍ നിത്യവും ദേശീയപതാക ഉയര്‍ത്തണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ. വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ഇത് ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രസ ബോര്‍ഡിന്റെ ഇരുപതാം സ്ഥാപക ദിന ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി വിജയ് ഷാ.
‘എല്ലാദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യണമെന്ന് മധ്യപ്രദേശിലെ എല്ലാ മദ്രസകളോടും ഞാന്‍ ആവശ്യപ്പെടുന്നു. അതുകൊണ്ട് ആര്‍ക്കെങ്കിലും ഒരുപ്രശ്‌നമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാവില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ദേശീയതാ എന്ന ആശയം കുട്ടികള്‍ക്കിടയില്‍ വികസിപ്പിക്കുന്നതിനായുള്ള മദ്രസാ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. അടുത്തിടെ ഹാജര്‍ വിളിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ജയ് ഹിന്ദ് എന്ന് പ്രതികരിക്കണമെന്ന നിര്‍ദേശവുമായി ഷാ രംഗത്തുവന്നിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.