മതസൌഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കില്ല സിംഗ്

PTI
രാജ്യത്തെ മതസൌഹാര്‍ദം തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയില്ലെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പറഞ്ഞു. വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ ക്രിസ്തുമതപ്രവാചകന്‍ ഗ്രഹാം സ്റ്റൈന്‍സിന്‍റെ ഭാര്യ ഗ്ലാഡിസ് സ്റ്റൈന്‍സിന് എഴുതിയ കത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

‘നിങ്ങളുടെ മൌലിക അവകാശങ്ങളും മതപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഒറീസയിലെ കലാപബാധിതപ്രദേശങ്ങളില്‍ സമാധാനം തിരിച്ചുകൊണ്ടുവരുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും- പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. ഒറീസയില്‍ ഡിസംബറില്‍ നടന്ന വര്‍ഗീയ ലഹളയെക്കുറിച്ച് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി വൈകാതെ ചര്‍ച്ച നടത്തും.

ആദിവാസി വിഭാഗക്കാരെ ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം നടത്തുന്നതില്‍ പ്രതിഷേധിച്ച്‌ ഒറീസയില്‍ വിഎച്ച്‌പി പ്രവര്‍ത്തകര്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. ക്രിസ്‌തുമസ്‌ തലേന്ന്‌ കണ്ഡമല് ജില്ലയില്‍ വിഎച്ച്‌പി പ്രഖ്യാപിച്ച ബന്ദിനിടയിലാണ്‌ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്‌. കര്‍ഫ്യൂ പ്രഖ്യാപിച്ച നാല്‌ ജില്ലകളില്‍ അര്‍ദ്ധസൈനികവിഭാഗത്തെയും പൊലീസ്‌ സേനയെയും വിന്യസിച്ചിപ്പിച്ചിരുന്നു.

ഒരു മന്ത്രിയുടെ വസതിക്കും ആറ്‌ പള്ളികള്‍ക്കുംനേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു . ചിലപള്ളികള്‍ക്ക്‌ തീവെക്കുകയും ചെയ്തു.
ന്യൂഡല്‍ഹി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :